ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടർഫ് നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സ്റ്റേഡിയത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻജിടി ഇക്കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടിയിരുന്നു.
ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ (എംഎൽഡി) കുറവുണ്ടായിരുന്നു. ഇതിനിടെ നഗരത്തിൽ നടന്ന ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിൽ ഏകദേശം 75,000 ലിറ്റർ കുടിവെള്ളം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ എൻജിടി ഇടപെട്ടത്.
ടർഫ് നനയ്ക്കുന്നതിന് ഭൂഗർഭജലം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ കുടിവെള്ളം പകുതി മാത്രമേ ഉപയോഗിച്ചുള്ളുവെന്നും കാട്ടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ എൻജിടിക്ക് റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നും കുടിവെള്ളം ദുരുപയോഗം ചെയ്തത് സംബന്ധിച്ച് കൃത്യമായ മറുപടി ഉടൻ നൽകണമെന്നും എൻജിടി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. വിഷയം തുടർനടപടികൾക്കായി മാർച്ച് 19ലേക്ക് മാറ്റി.
TAGS: KARNATAKA | CHINNASWAMY STADIUM
SUMMARY: NGT asks Karnataka cricket board reasons for using fresh water at M Chinnaswamy Stadium in Bengaluru
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…