ബെംഗളൂരു: ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ബിബിഎംപി, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടീസ് അയച്ചു. നഗരത്തിലെ വിവിധ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻജിടിയുടെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മലിനജല സംസ്കരണ പ്ലാൻ്റുകൾ (എസ്ടിപി) തടാകത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതാണ് ഇതിനു കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭട്ടരഹള്ളി, മൂന്നേനക്കോളല, ചേലേകെരെ, ഇബ്ലൂർ തടാകങ്ങളിലാണ് ഏറ്റവുമധികം മത്സ്യങ്ങൾ ചത്തത്.
കോതനൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ 2023ൽ മാത്രം 15 ജലസ്രോതസ്സുകളിലായി 20 തവണ മത്സ്യങ്ങൾ ചത്തൊടുങ്ങിയിരുന്നു. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതും ഷെഡ്യൂൾ ചെയ്ത നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതും സംബന്ധിച്ച പിഴവാണ് ഇതിനു കാരണമെന്ന് എൻജിടി ചൂണ്ടിക്കാട്ടി.
ബിബിഎംപിയെ കൂടാതെ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അർബൻ ഡെപ്യൂട്ടി കമ്മീഷണർ, ബെംഗളൂരു ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കും എൻജിടി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം എൻജിടിയുടെ ദക്ഷിണ മേഖലാ ബെഞ്ചിലേക്ക് മാറ്റി. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും.
ബെംഗളൂരു: വനിതാ ഡോക്ടറെ പിജി താമസസ്ഥലത്തിന് മുന്നിൽ വെച്ച് പീഡിപ്പിച്ച കേസിൽ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു…
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിക്കെതിരെ…
കോഴിക്കോട്: സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.…
എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍…
കോഴിക്കോട്: കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത മകനൊപ്പം ബൈക്കില്‍…
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ്…