കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം അകത്തുകടന്നത്. മുരളി ഈ വീട്ടില്‍ മകനോടൊപ്പമാണ് താമസം.
തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തിയിരിക്കുന്നതായാണ് വിവരം. വാറണ്ടുമായാണ് സംഘമെത്തിയത്. വാതില്‍ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെങ്കിലും തന്റെ അഭിഭാഷകൻ എത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി.
തുടർന്നാണ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നത്. റെയ്ഡിനുശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും സംഘം കടന്നേക്കും. പുണെ യെര്വാദ ജയിലിലായിരുന്ന കണ്ണമ്പിള്ളി അഞ്ച് വർഷം മുമ്പാണ് ജയിൽ മോചിതനായത്.
TAGS : MAOIST | NIA | RAID
SUMMARY : NIA raids the house of Maoist leader Murali Kannampilly
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…
ശ്രീനഗര്: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.…