LATEST NEWS

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ.

കഴിഞ്ഞ മാസമാണ് തടവുകാർ മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഭീകരവാദക്കേസിൽ ജയിലിൽ കഴിയുന്ന ഹമീദ് ഷക്കീൽ മന്ന, ബലാത്സംഗ കേസുകളിലെ പ്രതി ഉമേഷ് റെഡി, സ്വർണ്ണ കടത്ത് കേസിലെ തരുൺ രാജു എന്നിവര്‍  സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്

കഴിഞ്ഞ ആഴ്ച എൻഐഎ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് ജയിലിൽ പരിശോധന നടത്താനായെത്തിയത്. ആരാണ് ഫോൺ നൽകിയതെന്നും ആരോടാണ് ഫോണിൽ സംസാരിച്ചത് ഒന്നുമുള്ള കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. ഉദ്യോഗസ്ഥർ ഏതാനുംപേരെ ചോദ്യംചെയ്തു. ജയിലിനകത്ത് എങ്ങനെയാണ് സ്മാർട്ട് ഫോണും മറ്റും എത്തുന്നതെന്നതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
SUMMARY: NIA raids Parappana Agrahara Jail

NEWS DESK

Recent Posts

അനധികൃത സ്വത്ത് സമ്പാദനം; പിവി അന്‍വറിന് ഇഡി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

28 minutes ago

നടിയെ ആക്രമിച്ച കേസ്; ‘തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍’ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം…

1 hour ago

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…

2 hours ago

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…

3 hours ago

സെപ്റ്റംബർ 13 സംസ്ഥാനത്ത് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കും

ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…

3 hours ago

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബാ​നു മു​ഷ്താ​ഖ്,…

4 hours ago