ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മരിച്ച യുവതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. സ്ഥിരീകരണത്തിനായി യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Women found murdered roadside in Chikkajala
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…