Categories: KARNATAKATOP NEWS

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ബെംഗളൂരു: വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. കേന്ദ്രമന്ത്രിയും കർണാടക ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖിൽ.

ബിജെപി എംഎൽസി സ്ഥാനം രാജിവച്ച് ബുധനാഴ്ച കോൺഗ്രസിൽ ചേർന്ന സി.പി. യോഗേശ്വർ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് എച്ച്‌ഡി കുമാരസ്വാമി വിജയിച്ച് കേന്ദ്രമന്ത്രിയയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ചന്നപട്ടണയെ കൂടാതെ സന്ദൂർ, ഷിഗ്ഗാവ് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.

TAGS: KARNATAKA | BYPOLLS
SUMMARY: NDA fields Nikhil Kumaraswamy from Channapatna

Savre Digital

Recent Posts

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…

47 minutes ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

2 hours ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

2 hours ago

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

4 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

5 hours ago