ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മാണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു.
വിവരമറിഞ്ഞ നിഖിൽ മഞ്ജുനാഥിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അനുഭാവികളോട് നിഖിൽ അഭ്യർഥിച്ചു. സ്വന്തം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ കൂടുതൽ വേദനിച്ചത് മഞ്ജുനാഥിൻ്റെ ആത്മഹത്യാശ്രമമാണെന്ന് മാധ്യമപ്രവർത്തകരോട് നിഖിൽ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും വളരെ പരിശ്രമിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്, എന്നാൽ ആരാധന അതിരു കടന്നാൽ അത് അവരവരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുമെന്നും നിഖില്‍ പറഞ്ഞു. തൊഴിൽരഹിതനായ മഞ്ജുനാഥിന് ജോലി ലഭിക്കാൻ സഹായിക്കുമെന്നും നിഖില്‍ പറഞ്ഞു.
<br>
TAGS : NIKHIL KUMARASWAMY
SUMMARY : Nikhil Kumaraswamy’s defeat: Fan tries to commit suicide
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…