നിലമ്പൂർ: നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. 263 ബൂത്തുകളിലായാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ പല ബൂത്തുകളിലും നീണ്ടുനിരയാണ് ദൃശ്യമാകുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്. പുതിയ എം.എൽ.എ ആരെന്ന് 23ന് അറിയാം.
പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
ആകെ 2,32,384 വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുണ്ട്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്.
SUMMARY: Nilambur by-election today; Voting begins, long queues at booths
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…