Categories: KERALATOP NEWS

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത് (28) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണ സംഖ്യ അഞ്ചായി.

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32), കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) എന്നിവർ നേരത്തെ മരിച്ചിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം ശ്രീ വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.

150 പേർക്ക് പരുക്കേറ്റിരുന്നു. പിന്നാലെ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് നേരത്തെയിറങ്ങിയിരുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുമായി ബന്ധപ്പെട്ട്‌ തീരുമാനമെടുത്തത്.

TAGS : NILESWARAM BLAST | DEAD
SUMMARY : Nileswaram fireworks accident; Another person who was under treatment died

Savre Digital

Recent Posts

‘ദീലിപിന് നീതി കിട്ടിയതില്‍ സന്തോഷം, മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല’; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട്…

37 minutes ago

വി സി നിയമനം; വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണറും സര്‍ക്കാറും

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി.…

52 minutes ago

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ്…

1 hour ago

16 വയസില്‍ താഴെയുള്ളവര്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരോധനമെര്‍പ്പെടുത്തി ഓസ്ട്രേലിയ

കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍…

2 hours ago

ഗോവ തീപിടിത്തം: ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്ത അറസ്റ്റില്‍

ഡൽഹി: നോർത്ത് ഗോവയിലെ അർപോറയില്‍ സ്ഥിതി ചെയ്യുന്ന ബിർച്ച്‌ ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറൻ്റ്-കം-ബാറില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…

3 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…

5 hours ago