ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
യെമനില്‍ വളരെ സെന്‍സിറ്റീവായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെ എ പോള്‍ വാദിച്ചു. ഞങ്ങള്‍ പണം വാങ്ങിയെന്നും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നു. ആരില്‍ നിന്നും ഒരു ഡോളര്‍ പോലും വാങ്ങിയിട്ടില്ല. നിമിഷയുടെ വധശിക്ഷ ഈ മാസം 24നോ 25നോ യെമന്‍ നടപ്പാക്കും. അതിന്റെ ഇടയില്‍ നിമിഷയെ രക്ഷിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍, മാധ്യമങ്ങളെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തടയണമെന്നും കെ എ പോള്‍ ആവശ്യപ്പെട്ടു. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറഞ്ഞു..
ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നിമിഷ പ്രിയയെ സംബന്ധിച്ച വാര്‍ത്തകള്‍ തടയണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.
SUMMARY: Nimisha Priya case; KA Paul files petition in Supreme Court seeking to stop media reports
ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി…
തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി…