LATEST NEWS

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും: ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച നടപ്പിലാക്കും. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.

അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്.

ഇന്ത്യൻ എംബസി ഈ വിവരം സ്ഥിരീകരിച്ചതായി യെമനിലെ മധ്യസ്ഥ ചർച്ചകളില്‍ ഏർപ്പെട്ടിരിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് ജയിലില്‍ ലഭിച്ചത്.

SUMMARY: Nimisha Priya’s death sentence will be carried out on the 16th of this month: Order handed over to prison authorities

NEWS BUREAU

Recent Posts

കണ്ണൂരിൽ സ്വര്‍ണവും പണവും കവര്‍ച്ച നടന്ന വീട്ടിലെ യുവതി കർണാടകയിലെ ഹുൺസൂരിൽ കൊല്ലപ്പെട്ട നിലയിൽ

കണ്ണൂര്‍: കണ്ണൂരിൽ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട…

3 minutes ago

ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎയും

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി. തുമക്കൂരുവില്‍…

27 minutes ago

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

9 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

9 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

10 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

10 hours ago