ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ പോലും പുറത്തുനിന്നുള്ള ആരും ഇതില്‍ ഉള്‍പ്പെടരുതെന്നും അറ്റോർണി ജനറല്‍ ആർ വെങ്കിട്ടരമണി നിർദേശിച്ചു.
കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് മതനേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
SUMMARY: Nimisha Priya’s release; Center says external intervention will not help
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…
ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്രത്യേക അന്വേഷണ സംഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം…
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…