Categories: KERALATOP NEWS

നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന് മാത്രമേ ഇടപെടാനാകൂവെന്ന് ആക്ഷൻ കൗണ്‍സില്‍. നിമിഷപ്രിയയുടെ സന്ദേശം തള്ളിക്കളയാനാവില്ല. ഈദ് അവധിക്കുശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ തുടങ്ങാം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം.

ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തില്‍ സഹായിക്കാനാകൂവെന്നും ആക്ഷൻ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ദീപാ ജോസഫ് പറഞ്ഞു. വധശിക്ഷ നടപ്പിലാക്കാനുള്ള അറിയിപ്പ് ജയില്‍ അധികൃതർക്ക് കിട്ടിയെന്നാണ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളെ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍കോള്‍ എത്തിയെന്നാണ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.

2017 ജൂലൈയിലാണ് യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ 2020ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിധിക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളുകയായിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെമൻ പ്രസിഡൻറ് വധശിക്ഷ ശരിവച്ചെന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍.

TAGS : NIMISHA PRIYA
SUMMARY : Nimishapriya’s release; Action Council demands immediate intervention from the central government

Savre Digital

Recent Posts

ടി പി വധക്കേസ്: രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍ അനുവദിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ്…

30 minutes ago

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കും

തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…

2 hours ago

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…

3 hours ago

‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: എംവിഡി ഉദ്യോഗസ്ഥരോട് കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…

3 hours ago

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

5 hours ago

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

5 hours ago