കോഴിക്കോട്: യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചർച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്.
കാന്തപുരവുമായി ബന്ധമുള്ള യമനി പൗരൻ ആണ് ചർച്ച നടത്തുന്നത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്.
ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചർച്ചയിലെ നിർദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
SUMMARY: Nimishapriya’s release: Kanthapuram holds fresh talks with Talal’s family
മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന്…
ബെംഗളൂരു: പത്തനംതിട്ട കവിയൂർ കരുമ്പിൽ വില്ലയില്‍ വി. ജേക്കബ് (ജോർജ്ജ്കുട്ടി-81) അന്തരിച്ചു. ബെംഗളൂരു ഉദയനഗര്‍ വിവേകാനന്ദ സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം.…
ബെംഗളൂരു: ബെളഗാവിയിൽ വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ്…
ന്യൂഡൽഹി: ഗോവൻ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ജഗപതിരാജുവാണ് പുതിയ ഗവർണർ. മുൻ സിവിൽ വ്യോമയാന…
ചെന്നൈ: ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹൻരാജു മരണപ്പെട്ട സംഭവത്തില്‍ സിനിമാ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു. സഹനിർമാതാക്കൾ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ കെ.സി ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ്…