Categories: KERALATOP NEWS

വണ്ടൂരിൽ മരിച്ച ബെംഗളൂരുവിലെ വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു; 151 പേർ സമ്പർക്ക പട്ടികയിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മരിച്ച 24 വയസുകാരൻ മരിച്ചത് നിപ ബാധമൂലമെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിലാണ് യുവാവ് മരിച്ചത്. യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിൽ ആണ് നിപ വൈറസ് സംശയമുണ്ടായത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റില്ല്യൂട്ടിലെ പരിശോധനാ ഫലം പോസിറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് അറിയിച്ചത്.

ബെംഗളൂരുവിലെ വിദ്യാര്‍ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. രണ്ട് മാസം മുമ്പ് ബെംഗളൂരുവിലിരിക്കെ യുവാവിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തി ചികിത്സ തേടി. രോഗം ഭേദമായി മടങ്ങിയെങ്കിലും കാലിന് പരുക്ക് പറ്റിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടിലെത്തി. ഇതിനിടയിലാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്.

നിപ മരണം സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിൽ നിപ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.  ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പുറത്തുവിട്ട പട്ടിക പ്രകാരം 26 പേരാണ് സമ്പർക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ പരിശോധനയിൽ 151 പേരുടെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിച്ചു. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ക്വാറന്റൈനിൽ കഴിയുന്ന അഞ്ച് പേര്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
<br>
TAGS : NIPAH VIRUS, KERALA
SUMMARY : Nipah confirmed for Bengaluru student who died in Vandoor; 151 people in contact list

 

Savre Digital

Recent Posts

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

12 minutes ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

1 hour ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

1 hour ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

2 hours ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

2 hours ago

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

2 hours ago