മുംബൈ: പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം.അംബാനി. കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സ്ക്രീനിംഗുകള്‍ക്കും ചികിത്സകള്‍ക്കും മുൻഗണന നല്‍കുന്നതാണ് പദ്ധതി.
സർ എച്ച്‌എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 50,000 കുട്ടികള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകള്‍ക്ക് സൗജന്യ ബ്രെസ്റ് ക്യാൻസർ, സെർവിക്കല്‍ ക്യാൻസർ സ്ക്രീനിംഗ്, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെർവിക്കല്‍ ക്യാൻസർ വാക്സിനേഷൻ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും.
TAGS : NITA AMBANI | HEALTH
SUMMARY : Nita Ambani announced free health plan for women and children
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…