കണ്ണൂർ: ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിലായി. കർണാടകയിലെ കുടകില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നിലവില്‍ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.
നേരത്തെ പ്രതിക്കായി അന്വേഷണ സംഘം ആന്ധ്രാപ്രദേശിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഡോ. റാം ആന്ധ്രയിലെ ചിറ്റൂരിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തിയിരുന്നു. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി ഡോ. റാം നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
നീണ്ട തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ വലയിലാക്കാൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതിയെ വരും ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യും.
SUMMARY: Nithin Raj’s death: Accused Dr. M.K. Ram arrested
















