ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 46-കാരനായ നിതിൻ നബീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അപ്രതീക്ഷിതമായി നബീൻ ഈ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
ബിജെപിയുടെ മുതിർന്ന നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലാണ് നിതിൻ നബീന്‍ അധ്യക്ഷനാകാനായി നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ധർമേന്ദ്ര പ്രധാൻ, ഭുപേന്ദ്ര യാദവ്, കിരൺ റിജിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം.
ആർഎസ്എസിൽ പത്ത് വർഷത്തോളം പ്രവർത്തിച്ച പാരമ്പര്യമുള്ള നിതിൻ നബീൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2006-ൽ പാറ്റ്‌ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. അന്തരിച്ച ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍ കൂടിയാണ്.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയ അനുഭവപരിചയം അദ്ദേഹത്തിനുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.
SUMMARY: Young face for BJP president post; Nitin Nabin to officially take charge tomorrow
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…
ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…
കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…
ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി…