പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഓരോ തൊഴില്‍രഹിതരായ യുവാക്കള്‍ക്കും പ്രതിമാസം 1,000 രൂപ അലവൻസ് അദ്ദേഹം പ്രഖ്യാപിച്ചു. 20-25നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതർക്കും ആയിരം രൂപ നല്‍കും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നല്‍കുക.
കൂടാതെ ബീഹാർ സ്റ്റുഡൻ്റ് ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരമുള്ള വായ്പകള്‍ പൂർണ്ണമായും പലിശരഹിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം, വിദ്യാർഥികള്‍ക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി. മുമ്പ് ജനറല്‍ കാറ്റഗരിക്കാർ നാല് ശതമാനം പലിശയായിരുന്നു നല്‍കേണ്ടിയിരുന്നത്.
സ്ത്രീകള്‍, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിദ്യാർഥികള്‍ എന്നിവർ ഒരു ശതമാനം പലിശയും നല്‍കിയിരുന്നു. എന്നാല്‍ പുതുക്കിയ പദ്ധതിയില്‍ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.
SUMMARY: Nitish Kumar announces Rs 1000 per month for unemployed youth
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…