കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. 14, 15 ,16 തീയതികളിലാണ് ഉപദ്രവിച്ചത്. 17 ന് താൻ നാട്ടില്‍ വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വിനീത് തളളുന്നു. പരാതിക്കാരി പറയുന്ന ദിവസങ്ങളായ ഡിസംബർ 14,15 തീയതികളില്‍ നിവിൻ വർഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. 15 പുലര്‍ച്ചെ വരെ തനിക്കൊപ്പമായിരുന്നു.
എറണാകുളത്ത് നൂക്ലിയസ് മാളിലും ക്രൗണ്‍ പ്ലാസയിലും വെച്ചാണ് ഷൂട്ടിങ് നടന്ന്. അതുകഴിഞ്ഞ് ഞങ്ങള്‍ കുറച്ച് സമയം സംസാരിച്ച് കഴിഞ്ഞാണ് പോയത്. അവൻ എന്നോട് പറഞ്ഞത് ഫാർമ എന്ന വെബ് സീരിസിന്റെ ഷൂട്ടിന് പോകുകയാണെന്നാണ്. നാട്ടില്‍ തന്നെയായിരുന്നു അതിന്റെ ഷൂട്ടിങ്ങ്. ക്രൗണ്‍ പ്ലാസയില്‍ ചോദിച്ചാല്‍ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും.
300 ല്‍ അധികം ജൂനിയർ ആർട്ടിസ്റ്റുകള്‍ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റില്‍. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങില്‍ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തില്‍ നിരവധി തെളിവുകള്‍ ഉണ്ട്. അതേസമയം നിവിൻ വീനീതിന്റെ സെറ്റില്‍ നിന്നും നേരെ വന്നത് തന്റെ സെറ്റിലേക്കായിരുന്നുവെന്ന് ഫാർമയുടെ സംവിധായകൻ അരുണ്‍ പറഞ്ഞു.
15,16 എന്നീ തീയതികളിലെല്ലാം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. അതിനിടയില്‍ അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാൻ പോയിട്ട് യാത്ര ചെയ്യാൻ പോലും സാധിക്കില്ല. ഞങ്ങള്‍ ആലുവയിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിന്റെയെല്ലാം വിഷ്വലുകള്‍ ഉണ്ട്. അന്വേഷണങ്ങളുമായി ഞങ്ങള്‍ സഹകരിക്കും. ഒരേ വ്യക്തി ഒരേ സമയം രണ്ട് സമയം ഉണ്ടാകില്ലല്ലോ.’. അരുണ്‍ പറഞ്ഞു.
മൂന്നുദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം എന്നായിരുന്നു നിവിനെതിരായ പരാതിക്കാരിയുടെ ആരോപണം.
TAGS : NIVIN PAULY | VINEETH SREENIVASAN
SUMMARY : ‘The allegation against Nivin Pauly is false’: Vineeth Srinivasan with proof
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…