Categories: KARNATAKATOP NEWS

പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വിസ നോട്ടും നൽകിയിട്ടില്ല. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ ആവശ്യമില്ല. മറ്റൊരു രാജ്യത്തേക്കുള്ള വിസ നോട്ടും മന്ത്രാലയം നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ഏപ്രിൽ 26ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കിടയിലാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത്.

അതേസമയം കേസിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകൾ മോർഫ് ചെയ്തതാണെന്നും തൻ്റെ പോളിംഗ് ഏജൻ്റ് വഴി പരാതി നൽകിയെന്നും പ്രജ്വൽ രേവണ്ണ പറഞ്ഞു.

 

Savre Digital

Recent Posts

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…

1 hour ago

ഡി.കെ. സുരേഷിനെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു

ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…

1 hour ago

കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…

2 hours ago

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്‌. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…

3 hours ago

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…

3 hours ago

സംസ്ഥാനത്ത് മഴ കനക്കും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളില്‍ യെല്ലോ…

3 hours ago