ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൊലപാതക കേസായതിനാൽ വസ്‌തുതകൾ അറിയണമെന്നും മെരിറ്റ് നോക്കി തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വൃക്ക രോഗിയായതിനാൽ ചികിത്സക്ക് ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന ജ്യോതി ബാബുവിന്റെ അഭിഭാഷകന്റെ വാദം തള്ളിയ ബെഞ്ച് കേസ് രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി.
ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണെന്ന് അറിയിച്ചു. ജ്യോതിബാബുവിന് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നത്. സർക്കാരും പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് രമയുടെ അഭിഭാഷകനായ ആർ. ബസന്ത് പറഞ്ഞു. ജ്യോതി ബാബുവിന് ജാമ്യം നൽകുന്നത് അപകടകരമായ സന്ദേശം നൽകുമെന്നും, പ്രതികൾക്ക് ഇളവുകൾ ലഭിക്കുന്നത് ഇരയുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തുന്നതിന്
കാരണമാകുമെന്നും കെ.കെ. രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ 2012 മെയ് നാലിനാണ് കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
SUMMARY: No bail for accused in TP murder case
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച…