ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി ഉൾപ്പെടില്ലെന്ന് ബിബിഎംപി. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ, മുട്ട എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുകയെന്നാണ് വിശദീകരണം. നായകൾക്കു ബിരിയാണി നൽകുന്നതായി ആരോപിച്ച് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ദിവസവും ഒരു നേരം 5000 തെരുവ് നായകൾക്കാണ് ഭക്ഷണം നൽകുക. 19 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കു ബിബിഎംപി നീക്കിവച്ചത്.
നഗരത്തിൽ തെരുവ് നായകളുടെ ആക്രമണം വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ആഹാരം ലഭിക്കാത്തതാണ് ഇവ അക്രമസക്തരാകാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നായകൾക്കു ഭക്ഷണം നൽകുന്നതിനു കഴിഞ്ഞ വർഷം ബിബിഎംപി തുടക്കം കുറിച്ചു. എന്നാൽ ഇപ്പോഴാണ് സസ്യേതര വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. പ്രോട്ടീനുകൾ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് ബിബിഎംപി വ്യക്തമാക്കുന്നു.
SUMMARY: No biryani in chicken meal plan for strays, clarifies BBMP.
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…