തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. പരാതിയില്‍ ഉന്നയിച്ച വകുപ്പ് പ്രകാരം കേസെടുക്കാനാവില്ലെന്നും നിയമോപദേശം ലഭിച്ചു.
ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും എസ്സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നല്‍കിയത്. അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്‌ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.
SUMMARY: No case will be filed against Adoor Gopalakrishnan for abusive remarks
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ…
ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി…
കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍…