Categories: KARNATAKATOP NEWS

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ 20 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ ആവശ്യം നിരസിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ സ്വകാര്യ കോളേജുകൾക്ക് അവരുടെ 40 ശതമാനം സീറ്റുകൾ സർക്കാർ ക്വാട്ടയിൽ ഉൾപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു.

വ്യാഴാഴ്ച വികാസ സൗധയിൽ നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റ് അംഗങ്ങളുമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വർധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പാട്ടീൽ പറഞ്ഞു.

സർക്കാർ ക്വാട്ടയിൽ 10,000 രൂപയും മാനേജ്‌മെൻ്റ് ക്വാട്ടയിൽ ഒരു ലക്ഷം രൂപയും കർണാടക ഇതര വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയുമാണ് ഫീസ്.

മാനേജ്‌മെൻ്റുകൾ സർക്കാർ ക്വാട്ടയിൽ 40 ശതമാനം സീറ്റുകൾ നൽകിയാൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുമെന്നും പാട്ടീൽ പറഞ്ഞു. സംസ്ഥാനത്തെ 611 നഴ്‌സിംഗ് കോളേജുകളിലായി 35,000 സീറ്റുകളാണുള്ളത്. നിലവിൽ, മാനേജ്‌മെൻ്റുകൾക്ക് 80 ശതമാനം സീറ്റുകളും സർക്കാർ ക്വാട്ടയിൽ 20 ശതമാനം സീറ്റുകളുമാണുള്ളത്.

സർക്കാർ തലത്തിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടും വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് സീൽ ചെയ്യാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

TAGS: NURSING COLLEGES | KARNATAKA | SHARAN PRAKASH PATIL
SUMMARY: No fee hike in nursing colleges in state

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

7 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

8 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago