LATEST NEWS

നഴ്‌സിങ് കോളേജുകളിൽ ഈ വർഷം ഫീസ് വർധനയില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ് പ്രതിനിധികളുമായി വ്യാഴാഴ്ച മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ നടത്തിയ ചർച്ചയിലാണ് ഫീസ്‌ വര്‍ധന വേണ്ടെന്ന് തീരുമാനിച്ചത്. നിലവിലുള്ള ഫീസ് ഘടന തുടരുമെന്നും  അതേസമയം അംഗീകൃത ഫീസിനേക്കാൾ കൂടുതൽ ഈടാക്കുന്ന കോളേജുകള്‍ക്കെതിരെ പിഴ ഈടാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾക്ക് 10,000 രൂപയാണ് വാർഷികഫീസ്. മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റിൽ ഒരുലക്ഷം രൂപയും. കർണാടകത്തിന് പുറത്തുനിന്നുവരുന്ന വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയാണ് ഫീസ്. 611 കോളേജുകളിലായി 35,000-ഓളം നഴ്‌സിങ് സീറ്റുകളാണ് കർണാടകത്തിലുള്ളത്. ഇതിൽ 20 ശതമാനമാണ് സർക്കാർ ക്വാട്ട. ബാക്കി മാനേജ്‌മെന്റ് ക്വാട്ടയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

SUMMARY: No fee hike in nursing colleges this year

NEWS DESK

Recent Posts

കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും…

35 minutes ago

‘അസ്ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഡിആര്‍ഡിഒ

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച്‌ ഡിഫൻസ്…

1 hour ago

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…

3 hours ago

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…

3 hours ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 21 വയസുകാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

4 hours ago