തേനി: സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടർന്ന് ശ്മശാനത്തില്‍ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നില്‍ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള മണിയരശൻ എന്നയാളുടെ സംഗീത മട്ടൻ സ്റ്റാള്‍ എന്ന കടയിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ നാല് വർഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാർ. നിലവില്‍ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയില്‍ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില ക്കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി.
തിരികെ പോയ കുമാറെത്തിയത് തുണിയില്‍ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വന്ന് കടക്കു മുന്നില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. മൃതദേഹം എത്തിച്ച കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടയുടമ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.
TAGS : LATEST NEWS
SUMMARY : No free mutton was given; The body was recovered and placed in front of the shop
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികള്‍ സുപ്രീംകോടതിയിലേക്ക്. ആദ്യം ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതോടെയാണ്…
ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ…
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ…
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ്…
തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും…
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച് ഡിഫൻസ്…