LATEST NEWS

‘കൂടുതൽ വിശദീകരണത്തിനില്ല’; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സമ്മർദ്ദം രൂക്ഷമായതിനെ തുടർന്നാണ് വാർത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മർദം രൂക്ഷമായത്.   സമ്മേളനം എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.

അതേ സമയം, കെപിസിസി നേതൃത്വം ഇടപെട്ട് വാര്‍ത്താസമ്മേളനം റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു, ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജി വെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമാകുകയും ഇതേക്കുറിച്ച് നേതൃത്വം കൂടിയാലോചന നടത്തുകയും ചെയ്തതിന്‍റെ ഇടയിലാണ് രാഹുൽ പ്രസ് മീറ്റ് വിളിച്ചതും ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നതും.

മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്. പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെക്കുകയായിരുന്നു.
SUMMARY: ‘No further explanation’; Rahul cancels press conference at the last minute

NEWS DESK

Recent Posts

‘ഇഷ്ടമല്ലെങ്കിൽ നിങ്ങൾ വാങ്ങണ്ട, ഒരു നിർബന്ധവും ഇല്ല’; ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…

27 minutes ago

പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…

37 minutes ago

ബാലഗോകുലം പഠനശിബിരം നാളെ

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…

1 hour ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

2 hours ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

2 hours ago