ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കേസിൽ കൃത്യമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാരണത്താൽ തന്നെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുകയാണ്. ഒരു മന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകൾ രന്യ റാവു മാർച്ച് മൂന്നിനാണ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാകുന്നത്. ദുബായിൽ നിന്ന് 12.56 കോടി രൂപയുടെ സ്വർണം കടത്തുന്നതിനിടെയാണ് രന്യ പിടിയിലാകുന്നത്.
അറസ്റ്റിനുശേഷം, അവരുടെ ഫോണിൽ നിന്ന് ചില മന്ത്രിമാരുടെ ബന്ധങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രന്യ റാവുവിന്, മുമ്പ് വിമാനത്താവളത്തിൽ വിഐപി പരിഗണന ലഭിച്ചിരുന്നുവെന്നും, പിതാവിന്റെ സ്വാധീനം കാരണം സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും പോലീസ് എസ്കോർട്ട് പോലും ലഭിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
TAGS: KARNATAKA
SUMMARY: No politics in gold smuggling case related to ranya rao says dk
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…