Categories: KERALATOP NEWS

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ തർക്കം. സംഘട്ടനത്തില്‍ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് നടന്നത്.

വിവാഹത്തില്‍ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു.

ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തില്‍ പരുക്കേറ്റ 4 പേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസില്‍ പരാതിയുമായി എത്തി.

TAGS : LATEST NEWS
SUMMARY : No salad with biryani; 4 injured in a stampede at a wedding venue

Savre Digital

Recent Posts

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…

24 minutes ago

സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

പാലക്കാട്‌: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…

43 minutes ago

മഴ തുടരും; മൂന്ന്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: കേരളത്തില്‍ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദവും മൂലം അടുത്ത മൂന്ന് ദിവസം കൂടി മഴ…

58 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍…

1 hour ago

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…

3 hours ago

ഞാൻ വാക്ക് മാറ്റില്ല, ഒറ്റ തന്തയ്ക്ക് പിറന്നവനാണ്; തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…

3 hours ago