ന്യൂഡല്ഹി: നീറ്റ് യുജിയിൽ പുനപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാല് പുനപ്പരീക്ഷയുടെ ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.
നടത്തിയ പരീക്ഷ റദ്ദാക്കാന് ഉത്തരവിടുന്നത് ന്യായമല്ല. അങ്ങനെ ചെയ്താല് 24 ലക്ഷം കുട്ടികളെ പ്രതികൂലമായി ബാധിക്കും. പുനപ്പരീക്ഷ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. നിലവിലെ സാഹചര്യത്തില് വ്യാപക ക്രമക്കേടുണ്ടായെന്ന് പറയാനാകില്ല. ചോദ്യപേപ്പര് ചോര്ച്ച ഝാര്ഖണ്ഡിലും പാട്നയിലും ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങള് നടക്കുന്നുണ്ടെങ്കിലും പ്രാരംഭ ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു.
പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. തെറ്റായ ഉത്തരത്തിന് നല്കിയ മാര്ക്ക് റദ്ദാക്കാന് കോടതി നിര്ദേശം നല്കി. ഇതോടെ നാലുലക്ഷത്തിലധികം പേര്ക്ക് അഞ്ച് മാര്ക്ക് കുറയും.
<BR>
TAGS : NTA-NEET2024
SUMMARY : No widespread irregularity was detected; Supreme Court says no re-examination in NEET
കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്സാന (28)…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന് (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ…
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില് നാരായണന് രാജന് പിള്ള (എന്ആര് പിള്ള- 84) ബെംഗളൂരുവില് അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…