ഇസ്ലാമാബാദ്: ഇസ്‌ലാമബാദ്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ട്രംപിന്റെ പേര് നിർദ്ദേശിച്ച് പാകിസ്ഥാൻ. ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധിയിൽ നിർണായകമായ നയതന്ത്ര ഇടപെടലിനും പ്രധാന പങ്കുവഹിച്ചതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. താൻ എന്തൊക്കെ ചെയ്താലും നൊബേലിന് പരിഗണിക്കില്ലെന്ന ട്രംപിന്‍റെ പരിഭവത്തിനു പിന്നാലെയാണ് പാകിസ്ഥാന്‍റെ നീക്കം.
പാകിസ്ഥാൻ സേനാ മേധാവി അസിം മുനീറിന് ഏതാനും ദിവസം മുമ്പ് വൈറ്റ് ഹൈൗസിൽ ട്രംപ് വിരുന്നൊരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പാക് സർക്കാറിന്‍റെ ട്വീറ്റ്.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പാകിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടു പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാനും ഇന്ത്യക്ക് നേരെ ആക്രമണങ്ങൾ അഴിച്ച് വിട്ടിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചു. സംഘർഷം കുറയ്‌ക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് സഹായിച്ചുവെന്നാണ് പാകിസ്ഥാൻ വിശ്വസിക്കുന്നത്. ഇതിനാൽ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യ മൂന്നാമത് ഒരു രാജ്യത്തിന്റെ ഇടപെടൽ തേടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
SUMMARY: Nobel Peace Prize should be awarded to Trump; Pakistan by nomination
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…