LATEST NEWS

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്

സ്റ്റോക്ക്ഹോം: 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ആണ് നേട്ടം സ്വന്തമാക്കിയത്. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച്‌.ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്ക്കാരം സ്വന്തമാക്കിയത്. വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിന്റെയും ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.

കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്‍റണ്‍ എന്നിവര്‍ക്കായിരുന്നു ലഭിച്ചത്. ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിസ്ഥാനമായ രീതികള്‍ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചതിനാണ് അവര്‍ അംഗീകരിക്കപ്പെട്ടത്.

ഇതുവരെ 226 പേര്‍ക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര നല്‍കിയിട്ടുള്ളത്. ലോറന്‍സ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേല്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

SUMMARY: Nobel Prize in Physics awarded to three

NEWS BUREAU

Recent Posts

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്…

16 minutes ago

മോഹൻലാലിനെ ആദരിച്ച്‌ കരസേന; ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹൻലാല്‍

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച്‌ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച്‌ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര…

43 minutes ago

സ്വര്‍ണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ…

1 hour ago

സര്‍വേ; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ സര്‍വേ നടക്കുന്നതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.…

1 hour ago

മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മൈസൂരിലെ ക്യാതമരനഹള്ളി സ്വദേശിയായ വെങ്കിടേഷ് ആണ് കൊല്ലപ്പെട്ടത്. ദസറ എക്‌സിബിഷന്‍…

2 hours ago

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം: എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ക്ക്  ഒന്നാം സമ്മാനം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബെംഗളൂരു കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാ രചനാമത്സരത്തില്‍ എൽ…

2 hours ago