ASSOCIATION NEWS

നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം

ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചക്ക് ആരംഭിച്ച ക്യാമ്പ് നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ,മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കന്റോൺമെന്റ് സോൺ കൺവീനർ ഹരികുമാർ, കെ ആർ പുരം സോൺ വൈസ് ചെയർമാൻ സിബിച്ചൻ, വൈശാഖ് തുടങ്ങി നോർക്ക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പുതിയ നോർക്ക ഇൻഷുറൻസ് കാർഡുകൾ എടുക്കുകയും പഴയ കാർഡ്‌ കൾ പുതുക്കുകയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആവുകയും ചെയ്തു. നോർക്ക കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യത്തെ ക്യാമ്പ് ആണ് ഇത്.
18 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. നാലാംഗ കുടുംബത്തിന് 13,411 രൂപയും അഞ്ചാമത്തെ അംഗത്തിന് 4130 രൂപയും ഏക അംഗത്തിന് 8,101 രൂപയും ആണ് പ്രീമിയം. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസുമാണ് ഈ പദ്ധയിലൂടെ പ്രവാസി മലയാളികൾക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന നങ്ങളിലെ 16000 ആസ്പത്രികളിലൂടെ പ്രവാസികൾക്ക് ഈ സേവനം  ലഭിക്കും. ഈ പദ്ധതി ഒക്ടോബർ 22 ന് അവസാനിക്കും.
ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണി വരെ നടക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 90363 39194, 87926 87607, 98861 81771.
SUMMARY: Norka Care Spot Registration Camp
NEWS DESK

Recent Posts

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

55 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

2 hours ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

3 hours ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

3 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

4 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

5 hours ago