BENGALURU UPDATES

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നു. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. സെപ്റ്റംബർ 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഷുറൻസ് ഉദ്ഘാടനംചെയ്യും. അന്നുമുതൽ ഒക്ടോബർ 21 വരെയാണ് അപേക്ഷസ്വീകരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസിന് ഒപ്പം അപകട ഇൻഷുറൻസ് കൂടിയാണിത്.

നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന പദ്ധതിയിൽ വിദേശത്തും രാജ്യത്തിനുള്ളിൽ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന മലയാളികൾക്കും ചേരാം. നോർക്കയുടെ തിരിച്ചറിയൽ കാർഡ് (എൻആർകെ കാർഡ്) എടുത്തിട്ടുള്ളവർക്കാണ് കെയർ ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്നത്. നിലവിൽ എൻആർകെ കാർഡില്ലത്തവർക്ക് ഓൺലൈൻ മുഖേന ഇതിന് അപേക്ഷിക്കാം. ഇ-കാർഡ് ലഭിച്ചതിനുശേഷം നോർക്ക കെയറിന് അപേക്ഷ സമർപ്പിക്കാം. എൻആർകെ കാർഡുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസുണ്ട്. അതിനാൽ നോർക്ക കെയർ ഇൻഷുറൻസുള്ളവർക്ക് ഫലത്തിൽ 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും എന്നതാണ് നോർക്ക കെയർ പ്രവാസി ഇൻഷുറൻസിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ. ഭർത്താവും ഭാര്യയും രണ്ട് മക്കളുള്ള (25 വയസ് വരെയുള്ള) കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ മതി. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ഇൻഷുറൻസ് പ്രകാരം കാഷ്‌ലെസ് ചികിത്സ ലഭ്യമായിരിക്കും. അതുകൊണ്ട് തന്നെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ഏറ്റവും ഗുണകരമാകുന്നത് രാജ്യത്തിനുള്ളിൽ ഇതരസംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കാണ്. ആശുപത്രികളുടെ പട്ടിക പിന്നീട് നോർക്ക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 70 വയസ്സുവരെ പ്രായമുള്ളവർക്ക് ഇൻഷുറൻസിൽ ചേരാമെന്ന പ്രത്യേകതയുമുണ്ട്. മറ്റ് മിക്ക ആരോഗ്യ ഇൻഷുറൻസുകളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഫാമിലി ഫ്ളോട്ടർ പോളിസികളിൽ ഉൾപ്പെടുത്തില്ല. ഉൾപ്പെടുത്തിയാലും വൻതുകയായിരിക്കും പ്രീമിയം.

എൻആർകെ കാർഡിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org വഴി ബന്ധപ്പെട്ട രേഖകൾ അടക്കം അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ബെംഗളൂരുവിലെ നോർക്ക ഓഫീസ് നമ്പര്‍: 080-25585090.
SUMMARY: Norka Health Insurance to support expatriates; 5 lakh medical assistance scheme

NEWS DESK

Recent Posts

വോ​ട്ടെ​ടു​പ്പ് ദി​വ​സം വേ​ത​ന​ത്തോ​ടു​കൂ​ടി അ​വ​ധി; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവധി, ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തിഞ്ഞെടുപ്പ് കമ്മീഷൻ.…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പല്ലശ്ശന ചെമ്മനിക്കര വീട്ടില്‍ സി.കെ.ആർ.മൂർത്തി (94) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, സർ. എം വി നഗർ, 18-ാം…

3 hours ago

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.…

3 hours ago

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. കേസിലെ…

3 hours ago

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

4 hours ago

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം…

4 hours ago