ASSOCIATION NEWS

കേരളസമാജം മല്ലേശ്വരം സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന് കൈമാറി. കേരള സമാജം മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍, സോണല്‍ അഡൈ്വസറും കെഎന്‍ഇ ട്രസ്റ്റ് വൈസ് പ്രസിഡന്റുമായ രാജഗോപാല്‍ എം. ജോയിന്റ് കണ്‍വീനര്‍ ശിവശങ്കരന്‍ എന്‍, ലേഡീസ് വിങ്ങ് ചെയര്‍ പെഴ്‌സണ്‍ സുധ സുധീര്‍ എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരു നോര്‍ക്ക ഡവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്തിനാണ് അപേക്ഷകള്‍ കൈമാറിയത്.

നോര്‍ക്ക കെയര്‍ പദ്ധതില്‍ അംഗത്വം എടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്‍.ആര്‍. കെ. ഐഡി കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചത്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്. 408 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേയ്ക്ക് അപകടം മൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടേയും ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നതാണ് പദ്ധതി.

18 -60 വയസ്സുവരെയുളള പ്രവാസികേരളീയര്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിനും അപേക്ഷിക്കാം. 661 രൂപ യാണ് പ്രീമിയം. പോളിസ് ഉടമകള്‍ക്ക് പട്ടികപ്രകാരമുളള 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയുളള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടമരണത്തിന് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയും ലഭിക്കും. ഇതോടൊപ്പം പ്രവാസികേരളീയര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയിലും അംഗമാകാന്‍ അവസരമുണ്ട്. പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ നടക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണാടകകയിലെ പ്രവാസികേരളീയര്‍ക്ക് ബെംഗളൂരു എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസിലെ 080-25585090 നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.inവെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
SUMMARY: NORKA ID card-insurance applications collected by Kerala Samajam Malleswaram were handed over

 

NEWS DESK

Recent Posts

പതിനാറുകാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു, ഏഴ് പേര്‍ അറസ്റ്റില്‍

കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു.…

8 minutes ago

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത…

2 hours ago

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ്…

2 hours ago

സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി. ഈ മാസം 19 മുതല്‍ അടുത്ത…

3 hours ago

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ്…

3 hours ago

പാലക്കാട് വെടിയുണ്ടകളുമായി നാലുപേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ്…

4 hours ago