ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്.
തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു. കുഴൽക്കിണർ കഴിക്കുന്നവർ 15 ദിവസം മുമ്പെങ്കിലും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെ അറിയിക്കണം. കുഴൽക്കിണറുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കുകയും ഡ്രില്ലിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ അവ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രില്ലിംഗ്, നടപ്പിലാക്കുന്ന ഏജൻസികളാണ്. കുഴൽക്കിണറുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഏജൻസികൾക്ക് 25,000 രൂപ പിഴയും, ബന്ധപ്പെട്ടവർക്ക് ഒരു വർഷം വരെ തടവും ലഭിക്കും.
15 ദിവസം മുമ്പെങ്കിലും കുഴൽക്കിണർ കുഴിക്കുന്നതിനെക്കുറിച്ച് പ്രാദേശിക അധികൃതരെ അറിയിച്ചില്ലെങ്കിൽ 5,000 രൂപ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. കുഴൽക്കിണർ കുഴിക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും നിർബന്ധമായും സ്ഥാപിക്കണം.
TAGS: KARNATAKA | BOREWELL
SUMMARY: Karnataka assembly passes bill mandating safety measures for borewells
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…
ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…