ബെംഗളൂരു: ഡോക്ടറുടെ നിർദേശം ഇല്ലാതെ പാരസെറ്റമോളും സമാനമായ മറ്റ് ആൻ്റിബയോട്ടിക് മരുന്നുകളും വിൽക്കരുതെന്ന് ഫാർമസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഉഡുപ്പി ജില്ലാ ഭരണകൂടം. ജില്ലയിൽ ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രോഗികൾ സ്വയം മരുന്ന് കഴിക്കുന്നത് തെറ്റായ രോഗനിർണയത്തെയും അപര്യാപ്തമായ ചികിത്സയെയുമാണ് സൂചിപ്പിക്കുന്നത്. ഇത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി.
മുൻകരുതൽ നടപടിയെന്ന നിലയിൽ ജില്ലയിലെ എല്ലാ മരുന്നു വ്യാപാരികൾക്കും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പാരസെറ്റമോൾ, ആൻ്റിബയോട്ടിക് മരുന്നുകൾ വിൽക്കുന്നത് നിരോധിച്ചതായി ഉഡുപ്പി അസിസ്റ്റൻ്റ് ഡ്രഗ് കൺട്രോളർ അറിയിച്ചു. കൂടാതെ, ജില്ലയിലെ എല്ലാ ബ്ലഡ് സെൽ കേന്ദ്രങ്ങളും രക്തത്തിൻ്റെ ക്ഷാമം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അസിസ്റ്റൻ്റ് ഡ്രഗ് കൺട്രോളർ നിർദേശിച്ചു. രക്തദാതാക്കളുടെ പട്ടിക തയ്യാറാക്കാനും ആവശ്യാനുസരണം വേണ്ട രക്തം സൂക്ഷിക്കാനും കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
TAGS: KARNATAKA | PARACETAMOL
SUMMARY: Udupi district administration bans sale of paracetamol without doctor’s prescription
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…