ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് വനിതാ പോലീസിന് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് കർണാടക ഡിജിപി നോട്ടീസ് അയച്ചത്.
രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പവിത്ര ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശൻ തോഗുദീപയ്‌ക്കൊപ്പം പരപ്പന അഗ്രഹാരയിലാണ് കഴിയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്.
പവിത്രയെ വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ചുമതലയുള്ള വനിതാ ഓഫീസര്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കസ്റ്റഡിയില്‍ പ്രതിയെ മേക്കപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു. പവിത്രക്ക് മേക്കപ്പ് ഇടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തെന്നാണ് കണ്ടെത്തല്‍. പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നത് തടയുകയോ ചെയ്തില്ലെന്ന് ഡിസിപി പറഞ്ഞു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Women police officer gets notice on allowing pavitra gowda to wear make up in custody
ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…
മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…
ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…
ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…