തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പോലീസ് പിടികൂടി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഹൈദരാബാദില്‍ നിന്നാണ് സാജനെ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മാതൃകയില്‍ പാര്‍ട്ടി നടത്താനുള്ള സാജന്റെയും ആരാധകരുടെയും നീക്കം പോലീസ് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കമീഷണര്‍ ഓഫിസിന് ബോംബ് വെക്കുമെന്ന് സാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഈ സംഭവത്തിലെടുത്ത കേസിലാണ് സാജന്‍ ഇപ്പോള്‍ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. കേസെടുത്തതിന് പിന്നാലെ സാജന്‍ ഒളിവില്‍ പോവുകയായിരുന്നു. രണ്ട് കൊലപാതകശ്രമം ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയാണ് സാജന്‍.
<br>
TAGS : ARRESTED
SUMMARY : Notorious goon Theekat Sajan in police custody
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…