LATEST NEWS

നൗഗാം പോലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, അട്ടിമറിയെന്ന് സംശയം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പരു​ക്കേ​റ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. സ്ഫോ​ട​നം ന​ട​ത്തി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നി​ഴ​ൽ സം​ഘ​ട​ന രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അ​മോ​ണി​യം നൈ​ട്രേ​റ്റ് ഉ​ൾ​പ്പ​ടെയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂ​ക്ഷി​ച്ചി​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഉ​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഏ​ഴു പേ​ർ മ​രി​ച്ചെ​ന്ന വി​വ​ര​മാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സ്ഫോ​ട​ന​ത്തി​ൽ സ്റ്റേ​ഷ​നും വാ​ഹ​ന​ങ്ങ​ളും ക​ത്തി​പോ​യി. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജ​മ്മു ക​ശ്മീ​ർ ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും.

ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം.

SUMMARY: Nowgam Police Station Blast: Death toll rises to 9, sabotage suspected

NEWS DESK

Recent Posts

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…

39 minutes ago

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…

1 hour ago

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…

2 hours ago

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

3 hours ago

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…

4 hours ago

പി. സരിൻ ഒറ്റപ്പാലത്ത് ഇടതു സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…

4 hours ago