ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജനസമ്മേളനം ‘ഐ.എസ്.സി. 2025’ ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരു ലീല ഭാരതീയസിറ്റിയിൽ നടക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) അറിയിച്ചു. സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്നും വിതരണശൃംഖലയിലെ എല്ലാകണ്ണികളിലും വിശ്വാസം വളർത്തുന്ന നടപടികളാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും എ.ഐ.എസ്.ഇ.എഫ്. ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.
24-ന് വൈകീട്ട് 5.30-ന് ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല സമ്മേളനം ഉദ്ഘാടനംചെയ്യും. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും.
ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മേളനത്തിൽ സമ്മാനിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക്: +91 9895146966.
<BR>
TAGS : INTERNATIONAL SPICE CONFERENCE -2025
SUMMARY : International Spice Conference 2025 to Be Held in Bengaluru from Feb 24 to 27
കൊച്ചി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന്…
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…
റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ…