LATEST NEWS

കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു

ഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും.

കന്യാസ്ത്രീകളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജറായി മഠത്തിലായിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച്‌ പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദല്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂർ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.

SUMMARY: Nuns brought to Delhi under heavy security

NEWS BUREAU

Recent Posts

കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ.ആനന്ദ ഹരിപ്രസാദാണ് മരിച്ചത്.…

38 minutes ago

ഡൽഹി ടു മാണ്ഡ്യ ; ഉടമയെ തേടി പ്രാവ് പറന്നത് 1790 കിലോമീറ്റർ

ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ   തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല…

1 hour ago

ആലുവയില്‍ പാലം അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, ആറെണ്ണം വൈകിയോടും

കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6 ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം…

2 hours ago

ഇന്റർ മയാമിക്ക് തിരിച്ചടി; മത്സരത്തിനിടെ ലയണൽ മെസിക്ക് പരുക്ക്

മയാമി: ലിഗ്സ് കപ്പ് മത്സരത്തിനിടെ ഇന്റർമയാമിയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരുക്ക്. നെകാക്സക്കെതിരായ ഇന്റർമയാമിയുടെ മത്സരത്തിനിടെയാണ് സംഭവം. 11-ാം മിനിറ്റിൽ…

3 hours ago

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പ്രതിഷേധത്തിനെതിരെ സമരവുമായി…

4 hours ago

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ബി അജയകുമാര്‍ അന്തരിച്ചു

തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വിബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…

4 hours ago