മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുൻ ജനറല്‍ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ ജനറല്‍ മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
കോതമംഗലം സ്വദേശി 20കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരാണ് മുൻ ജനറല്‍ മാനേജറുടെ മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്. പരാതി ഉയർന്നതോടെ ആശുപത്രി ഇടപെട്ട് അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.
SUMMARY: Nurse’s suicide; Former general manager arrested
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ്…
ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം…
കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് താരാ ടോജോ അലക്‌സിൻ്റെ പരാതിയിലാണ് കേസെടുത്തത്.…
തിരുവനന്തപുരം: മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിനാല്‍…
ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു മഹാദേവപുര യിൽ നിന്നു 2 പേരെ കസ്‌റ്റഡിയിലെടുത്തു.…
ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി…