പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ സഹപാഠികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 27 ആം തീയതി വരെയാണ് മൂന്ന് വിദ്യാർഥിനികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
മൂവർ സംഘത്തില്‍ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികളും അമ്മുമായുള്ള തർക്കവും അതില്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികള്‍ക്കെതിരായി. സഹപാഠികള്‍ക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.
TAGS : NURSING STUDENT | AMMU SAJIV
SUMMARY : Nursing student Ammu’s death: Three classmates released in custody
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…