കാസറഗോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചികില്‍സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി പാണത്തൂർ സ്വദേശിനി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഹോസ്റ്റലില്‍ വെച്ച് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. തുടർന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സംഭവത്തില്‍ വനിതാകമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. കോളേജില്‍ വിദ്യാർഥികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു നേരിട്ടിരുന്നത്. മൂന്നാം വർഷ ജനറല്‍ നഴ്സിങ് വിദ്യാർഥിനിയായിരുന്നു മരിച്ച ചൈതന്യ.
TAGS : LATEST NEWS
SUMMARY : Nursing student dies after attempting suicide in Kanhangad
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…