കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍ സിപിഎം തീരുമാനം എടുത്തു. കോട്ടൂളി ഡിവിഷനില്‍ നിന്നും വിജയിച്ച എസ് ജയശ്രീ ഡെപ്യൂട്ടി മേയറാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള കൗണ്‍സിലില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
സംസ്ഥാന നേതൃത്വവും ഇത് അംഗീകരിച്ചിട്ടുണ്ട്. സദാശിവന്‍ സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗമാണ്. കോഴിക്കോട്ട് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഔദ്യോഗിക തീരുമാനം അറിയിക്കുക. സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്.
മീഞ്ചന്ത വാര്‍ഡില്‍ മുസാഫറിന്റെ തോല്‍വി പാര്‍ട്ടിയ്ക്ക് ആഘാതമുണ്ടാക്കിയിരുന്നു. വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ്‌കെ അബൂബക്കറാണ് വിജയം നേടിയത്. എസ്‌കെ അബൂബക്കര്‍ യുഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയാകും. പക്ഷേ ഇടതു പക്ഷമേ ജയിക്കൂ. കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമില്ല. 76 അംഗ കൗണ്‍സിലില്‍ എല്‍ഡി എഫിന് 34 ഉം യുഡിഎഫിന് 26 ഉം എന്‍ഡിഎയ്ക്ക് 13 ഉം സീറ്റ് വീതമാണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നത് സിപിഎമ്മിന് അനുകൂലമാണ്.
SUMMARY: O. Sadashivan may become the mayor of Kozhikode
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…