Categories: KERALATOP NEWS

എലപ്പുള്ളിയില്‍ വിശദീകരണവുമായി ഓയസിസ്; ജലക്ഷാമമുണ്ടാകില്ല, ബ്രൂവറിക്ക് ആവശ്യമായ ജലം മഴവെള്ളസംഭരണിയില്‍ നിന്ന്

പാലക്കാട്: എലപ്പുള്ളി ബ്രൂവറി നിര്‍മാണ പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വിശദീകരണവുമായി ഒയാസിസ് കമ്പനി. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നും  ഒയാസിസ് പറയുന്നു

ആയിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാല്‍ 2,400 ലിറ്റര്‍ വെള്ളം സംഭരിക്കാനാവും. അപ്പോള്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളം ശേഖരിച്ചാല്‍ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

അതേസമയം പാലക്കാട്ടെ ഈ മദ്യ പ്ലാന്റ് വിഷയത്തിൽ പ്രതിപക്ഷമുയർത്തിയ അഴിമതി ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലെ മറുപടിയിൽ ആയിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണം.

എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ മണ്ണുക്കാട്ടിൽ 26 ഏക്കർ സ്ഥലത്ത് ഇൻഡോർ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ സ്ഥാപിക്കുന്ന  ബ്രൂവറി പ്ലാൻ്റിനെതിരെയാണ് തർക്കമുണ്ടായത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയാണ് ഒയാസിസ്. പഞ്ചാബിലും നിരവധി ആരോപണങ്ങൾ കമ്പനി നേരിടുന്നുണ്ട്. അങ്ങനെയൊരു കമ്പനിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകിയതിന് പിന്നിൽ വഴിവിട്ട താത്പര്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട്ടും എലപ്പുള്ളിയിൽ പ്രത്യേകിച്ചും പ്രവർത്തിക്കാൻ കൂടുതൽ ജലം ആവശ്യമുള്ള കമ്പനിക്ക് അനുമതി നൽകുന്നിതിന് മുമ്പ് തദ്ദേശസ്ഥാപനത്തെ അറിയിച്ചില്ലെന്നും സാമൂഹ്യ,പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
<BR>
TAGS : BREWERY PROJECT | ELAPULL
SUMMARY : Oasis with explanation in Elappulli

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

4 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

4 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

5 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

7 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

7 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

7 hours ago