ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം, കെഎന്‍ഇ ട്രസ്റ്റ് എന്നി സംഘടനകളുടെ മുന്‍ പ്രസിഡന്റും ബെംഗളൂരുവിലെ പ്രമുഖ വ്യവസായിയുമായ സി. ജെ. കുഞ്ചെറിയ (86) അന്തരിച്ചു. ആലപ്പുഴ രാമങ്കരി സ്വദേശിയാണ്. കെ.ആർ. പുരം സുഭാഷ്‌നഗറിലായിരുന്നു താമസം.
ഭാര്യ: വൽസ കുഞ്ചെറിയ. മക്കൾ: റോഷൻ കുഞ്ചെറിയ, തോമസ് കുഞ്ചെറിയ, റോബിൻ കുഞ്ചെറിയ, തെരേസ കുഞ്ചെറിയ. മരുമക്കൾ: ജെംസി, മെറിൽ മേരി, ദീപ, ദിനു ചക്കോള. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 7.30 ന് വസതിയിലും രാവിലെ 10.30 ന് ടി.സി. പാളയ സെന്റ് ആന്റണീസ് പള്ളിയിലും നടക്കും. തുടർന്ന് ടി.സി. പാളയ സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
















