LATEST NEWS

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ് അയച്ച് പട്യാല ജില്ലാ കോടതി  രണ്ട് വ്യത്യസ്ത കേസുകളിലാണ് സമൻസ്. സെപ്തംബർ 2 ന് മൂവരും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അർമാൻ മാലിക് നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഹിന്ദു വിവാഹ നിയമം ലംഘിക്കുന്നുവെന്നും ആരോപിച്ച് ദേവീന്ദർ രജ്പുത് സമർപ്പിച്ച ഹർജിയിലാണ് സമൻസ്.

ഹിന്ദു വിവാഹ നിയമപ്രകാരം വ്യക്തികൾക്ക് ഒരു സമയം ഒരു വിവാഹം മാത്രമേ അനുവദിക്കൂ എന്നും അർമാൻ മാലിക് ഇത് ലംഘിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. അർമാനും പായലും മതവികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പായൽ കാളിയുടെ വേഷം ധരിച്ചിരുന്നുവെന്നും ഇത് പ്രതിഷേധത്തിന് കാരണമായെന്നും ഹർജിയിൽ പറയുന്നു. ഈ പ്രവൃത്തി മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.

സന്ദീപ് എന്ന് യഥാര്‍ഥ പേരുള്ള അര്‍മാന്‍ മാലിക്ക് ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. 2024 ജൂൺ 21 ന് ആരംഭിച്ച ബിഗ് ബോസ് ഒടിടി സീസൺ 3 ൽ തന്റെ രണ്ട് ഭാര്യമാർക്കൊപ്പം എത്തിയതോടെയാണ് അർമാൻ ശ്രദ്ധിക്കപ്പെട്ടത്.
SUMMARY: Offense of religious sentiments; Court sent summons to Armaan Malik and his wives

NEWS DESK

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

9 hours ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

9 hours ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

10 hours ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

10 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

11 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

12 hours ago